ഹംസ ഗള്‍ഫില്‍ ജോലി ചെയ്യുന്ന കാലം. അവന്റെ കൂടെ ബധിരനും, ഊമയുമായ ബംഗ്ലാദേശുകാരനായ ഒരു ബംഗാളി കൂടി താമസിച്ചിരുന്നു. ഒരിക്കല്‍ ആ ബംഗാളി അറബിമുതലാളിയുടെ രണ്ടു കോടി ദിര്‍ഹം (ഏകദേശം മുപ്പത്തി അഞ്ച് കോടി രൂപാ) അടിച്ചു മാറ്റി. പണം കണ്ടെത്താന്‍ അറബിയുടെ മകന്‍ തന്റെ ഗുണ്ടാ സഹായിയുമായി വീട്ടിലെത്തി.
അറബി: "നീ അടിച്ചുമാറ്റിയ രണ്ടു കോടി ദിര്‍ഹം ഇപ്പോള്‍ തന്നെ തന്നില്ലെങ്കില്‍ വെടിവച്ചു കൊല്ലും നായെ... എനിക്ക് നിന്നെയാണ് സംശയം"
കേട്ടുകൊണ്ടിരുന്ന ഹംസ: "ഇവന് ചെവി കേള്‍ക്കാനും സംസാരിക്കാനും കഴിയില്ല. അതുകൊണ്ട് ഇവനോട് സംസാരിച്ചിട്ടു കാര്യമില്ല. പക്ഷേ ഇവന് ആംഗ്യ ഭാഷ മനസ്സിലാകും."
ഇത് കേട്ട ഉടന്‍തന്നെ അറബി തന്റെ തോക്ക് ഹംസയുടെ തലക്ക് ചൂണ്ടിക്കൊണ്ട് അലറി : "എങ്കില്‍ നീ പറഞ്ഞു മനസ്സിലാക്കടാ... മോഷ്ട്ടിച്ച പണം എത്രയാണെന്ന്?"
ഹംസ ആംഗ്യ ഭാഷയില്‍ ബംഗാളിയോട്: "നീ പണം മോഷ്ടിച്ചുവെന്നു പറയുന്നത് നേരാണോ?"
ബംഗാളി : "നേരാണ്, രണ്ടു കോടി"
ഹംസ അറബിയോട് : "ഇവന്‍ രണ്ട് കോടി മോഷ്ടിച്ചുവെന്ന് സമ്മതിച്ചു."
ഇത് കേട്ട് കുപിതനായ അറബി ഹംസയെ വിട്ടിട്ട് ബംഗാളിയുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി അലറി: "പണം എവിടെയെന്ന് പറയെടാ വെടി വയ്ക്കും മുന്‍പേ"
ഹംസ ബംഗാളിയെ അറബി പറഞ്ഞത് മനസ്സിലാക്കി കൊടുത്തു. പേടിച്ചരണ്ട ബംഗാളി: "പണം പിന്നിലെ ഈന്തപ്പനയുടെ അടുത്ത് പ്ലാസ്റ്റിക്ക് ബാഗിലാക്കി കുഴിച്ചിട്ടിട്ടുണ്ട്... എന്നെ കൊല്ലരുതേ.."
ഹംസ അറബിയോട് : "ഇവന്‍ പറയുന്നത് പണം തരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്... പണം ഇവന്റെ നാട്ടിലെത്തിച്ചു കഴിഞ്ഞു... മാത്രമല്ല ഉണ്ട ഇല്ലാത്ത ഈ തോക്കുകൊണ്ട് വെടിവച്ചാല്‍ ഒരു ഈച്ച കൂടി ചാകില്ല പോലും".
"ഡിഷ്യൂം ഡിഷ്യൂം"
ബംഗാളിയുടെ കഥ കഴിഞ്ഞു. പിറ്റേന്ന് മുതല്‍ ഹംസ കോടീശ്വരന്‍ ആയി....

ഇത് ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ വായിച്ചതാണ് എന്നിട്ടും ചിരിച്ചു പോയ്..
മറുപടിഇല്ലാതാക്കൂ