അങ്ങനെ ഞങ്ങള്‍ മുംബയില്‍ എത്തി രണ്ടു നാളായി. ചെമ്പൂരില്‍ അമമൂമ്മയോടൊപ്പം ആണ് താമസം. വെറുതെ കറങ്ങാന്‍ ഇറങ്ങി. തിരക്കുള്ള ട്രെയിന്‍ കയറി, വടാപ്പാവ് കഴിച്ചു, സ്റേഷനില്‍ ഇറങ്ങി നടന്ന് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി. അമ്പരചുംബികളായ കെട്ടിടങ്ങള്‍ കണ്ട് അന്ധാളിച്ചു. പഴയതും പുതിയതുമായ താജ് ഹോട്ടല്‍ കണ്ട് അമ്പരന്നു. പുതിയ താജ് ഹോട്ടലില്‍ എത്ര നിലകള്‍ ഉണ്ടെന്ന് എണ്ണാന്‍ തുടങ്ങി....
1-2-3-4......
"യെ ക്യാഹെ?" രണ്ടു ഭീകരരൂപങ്ങള്‍ ഞങ്ങളുടെ അടുത്ത് വന്നു. അതില്‍ ഒരാള്‍ മലയാളത്തില്‍ പറഞ്ഞു, "നിങ്ങള്‍ എന്ത് ചെയ്യുവാണെന്ന് ഭായി ചോദിക്കുന്നു."
"ഞങ്ങള്‍ ആ കെട്ടിടത്തിന്റെ നിലകള്‍ എണ്ണുവാണ്" ഞാന്‍ മൊഴിഞ്ഞു.
"ഇവിടെ എണ്ണാന്‍ പാടില്ല എന്നറിയില്ലേ? ഏതായാലും ഒരു നിലയ്ക്ക് പത്തു രൂപ വച്ചു തരണം. നീ എത്ര എണ്ണി?"
"നാല്" ഞാന്‍ പറഞ്ഞു. എന്നിട്ട് നാല്‍പ്പതു രൂപ കൊടുത്തു.
"പന്ത്രണ്ട്" എന്ന് പറഞ്ഞ് ശ്രീക്കുട്ടന്‍ നൂറ്റി ഇരുപത് രൂപ കൊടുത്തു.
"ഉം... പൊയ്ക്കോ" അയാള്‍ പറഞ്ഞു....
വെറുതെ കയ്യിലെ പണം പോയല്ലോ എന്ന് ഞാന്‍ വിഷമത്തോടെ കരുതുമ്പോള്‍ ശ്രീക്കുട്ടന്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് പറഞ്ഞു, "എടേ സുജീ, ലവന്മാര്‍ മണ്ടന്മാര്‍ തന്നെ. ഞാന്‍ സത്യത്തില്‍ ഇരുപത് നില വരെ എണ്ണിയായിരുന്നു".
ശ്രീക്കുട്ടന്റെ ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നി. ഇതുപോലെ ഒരാളെ എന്റെ കൂട്ടുകാരന്‍ ആക്കിയല്ലോ....
ഹെന്റെ ശ്രീപദ്മനാഭാ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ