2013 നവംബർ 20, ബുധനാഴ്‌ച

വാടക വീട്


രാവിലെ തന്നെ ഇടവക വികാരിയച്ചന്റെ അടുത്ത് ചെന്ന് തോമാച്ചായന്‍ ആ ഇടവകയിലെ കഷ്ട്ടപ്പെടുന്ന ഒരു കുടുംബത്തിന്റെ ദയനീയ സ്ഥിതി വിവരിച്ചു....

"അച്ചോ ആ കുടുംബത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. കുടുംബനാഥന്‍ മരിച്ചതിനു ശേഷം ആ സ്ത്രീ വളരെ കഷ്ടപ്പെടുന്നു. അവര്‍ക്ക് സ്വന്തമായി നല്ലൊരു വരുമാനവുമില്ല. നാല് ചെറിയ കുട്ടികള്‍. കഴിഞ്ഞ ആറുമാസക്കാലമായി വാടക പോലും കൊടുത്തിട്ടില്ല. നമ്മുടെ ഇടവകക്കാരെല്ലാം ചേര്‍ന്ന് അവരെ സഹായിക്കണം. അല്ലേല്‍ കഷ്ടമാണ്. ഈ മാസം കൂടി വാടക കൊടുത്തില്ലെങ്കില്‍ ആ കുടുംബം പെരുവഴിയിലാകും"

അച്ചന്‍: "ഞാന്‍ അടുത്ത ഞായറാഴ്ച കുര്‍ബാനയില്‍ ഇക്കാര്യം പറയാം. അവര്‍ക്ക് എത്ര രൂപ വാടക കുടിശിക വേണ്ടി വരും?"

തോമാച്ചായന്‍: "കുറഞ്ഞത് പതിനയ്യായിരം രൂപ"

അച്ചന്‍ : "ആ സ്ത്രീ നിന്റെ ആരാണ്?"

തോമാച്ചായന്‍: "അവര്‍ എന്റെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നത്"

അച്ഛന്റെ രണ്ടു കണ്ണും പുറത്തേയ്ക്ക് തള്ളി വന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ