അണ്ണാ
എന്തരെടാ?...
ബിസി ആണാ?
ങാ ..അല്പം... ഒരുത്തന്റെ സ്റ്റാറ്റസ് മെസ്സേജില്‍ കേറി ചൊറിയുവാ. എന്തെര്?
അണ്ണാ ഒരു കാര്യം പറയാനുണ്ട്.. കുറച്ചു സീരിയസ് വിഷയം ആണ്...
ങാ നീ പറഞ്ഞു തുലയ്ക്ക്....
അണ്ണാ നിങ്ങളിങ്ങനെ ഫെസ്ബൂക്കില്‍ രാഷ്ട്രീയവും വര്‍ഗീയവും ഓഞ്ഞ ജോക്കും ഒക്കെ പറഞ്ഞു നടന്നാ മതിയാ?...സമൂഹത്തിനു ഉപകാരം ഉള്ള വല്ല കാര്യവും ചെയ്തൂടെ നിങ്ങക്ക്?
ഹും... നീ പറഞ്ഞത് കാര്യമാ.. എനിക്കും അത് തോന്നുന്നുണ്ട്...
എന്നാ നിങ്ങള് ഈ മദ്യപാനികളെ രൂക്ഷമായി വിമര്‍ശിചൂടെ? ഒരു ബോധവല്കരണം നടത്തിക്കൂടെ?കുറച്ചു പേരെങ്കിലും നന്നായാലാ?
ചെറുക്കന്‍ പറഞ്ഞതിലും കാര്യമുണ്ട്... പക്ഷെ ഇവന്‍ എപ്പോഴാ നന്നായെ എന്നുള്ള ചിന്തയില്‍ വീണ്ടും സംഭാഷണം തുടര്‍ന്നു..
എങ്ങനെ?
അണ്ണാ ...കുടിയന്മാര്‍ക്ക് ഒരു ബോധവത്ക്കരണം നടത്തേണ്ടതാണ്... വിശേഷ ദിവസങ്ങളില്‍ ബിവരെജിനു മുന്‍പില്‍ ഉള്ള ക്യൂ കണ്ടു ഞാന്‍ പലപ്പോഴും ഞെട്ടി പോയിട്ടുണ്ട്... വളരെയധികം വിഷമവും ഉണ്ടാകാറുണ്ട് ആ ക്യൂ കാണുമ്പോ....
ശരിയാ എനിക്കും തോന്നാറുണ്ട്... പക്ഷെ നീ എപ്പ മദ്യ വിരോധി ആയി?
ഞാന്‍ മദ്യ വിരോധി ഒന്നും ആയില്ല അണ്ണാ ...
പിന്നെന്താ നിനക്ക് ഇങ്ങനെ ഒരു വിഷമവും സങ്കടവും കുടിയന്മാരുടെ കാര്യത്തില്‍?
അതല്ല അണ്ണാ... ആ ക്യൂ കാണുമ്പഴാണ് വിഷമം ഉണ്ടാവുന്നത്, അത്രേം തിരക്കില്‍ സാധനം വാങ്ങാന്‍ ഉള്ള ബുദ്ധിമുട്ട് ഒന്ന് ഓര്‍ത്തു നോക്കണം... എന്തോരം നേരം ക്യു നിക്കണം ഒരു കുപ്പി വാങ്ങിക്കാന്‍?
പ്ളിം......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ