വൈകുന്നേരം. ഞാന്‍ ഒരു ഫോണ്‍ വിളിയില്‍ മുഴുകി ഇരിക്കുന്നു. അക്കുവാവ (മകള്‍) താഴെ ഇരുന്ന് ഒരു ബസ്സിന്റെ കളിപ്പാട്ടം വച്ചു കളിക്കുന്നു.
"ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി...ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി... വേഗം കയറണം.... മുന്നോട്ടു പോട്ടെ.... ടിക്കറ്റെടുക്കാം...." എന്നിങ്ങനെ ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുന്നു.
ഫോണ്‍ വിളി ആകെ അസുഖകരം ആവുന്നു. പതിയെ ആ ബസ്സ് പിടിച്ചു വാങ്ങി മുകളില്‍ വച്ചു, ഫോണ്‍ വിളി തുടര്‍ന്നു. ഒന്ന് പകച്ചു പോയ കുട്ടി ഒന്നും മിണ്ടാതെ വിഷമിച്ച് ഇരുന്നു. ഫോണ്‍ വിളിയ്ക്കിടയില്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറയുന്നോ എന്നൊരു സംശയം.
പാവം.... ആ ബസ്സെടുത്തു തിരിയെ കൊടുത്തു.
"ഒരു വട്ട് കേസ് കാരണം ഇപ്പൊ തന്നെ അഞ്ച് മിനിറ്റ് ലേറ്റായി.... ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി...ഷോര്‍ണ്ണൂര്‍, വടക്കാഞ്ചേരി... വേഗം കയറണം.... മുന്നോട്ടു പോട്ടെ.... ടിക്കറ്റെടുക്കാം.... "
അക്കുവാവയുടെ വക ന്യൂ ജെനറേഷന്‍ തമാശ ആയത് കൊണ്ടാവാം "കീ" എന്നൊരു ശബ്ദം മാത്രേ കേട്ടുള്ളൂ....
ഹോ...എന്താല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ