ഓണക്കാലം. അമ്മാവന്റെ വീട്ടില്‍ പോയി. അമ്മാവന്റെ മക്കള്‍ സജിതയും സരിതയും ഇരുന്ന് ചെസ്സ് കളിക്കുന്നു.
സജിത: എടീ മതിയെടീ.. ബോര് അടിക്കുന്നു....
സരിത: ശരിയാ.. എനിക്ക് കുതിരയും നിനക്ക് തേരും അല്ലെ ഇനി ബാക്കി ഉള്ളൂ? എത്ര നേരമാ ഇങ്ങനെ കളിക്കുക..!!
ഞാന്‍: ആഹാ നിങ്ങള്‍ ചെസ്സ് കളിക്കുവാണോ? എന്നാല്‍ ഞാനും കൂടാം.
സജിത: അത് വേണ്ട സുച്ചേട്ടന്‍ ഞങ്ങളെ തോല്‍പ്പിക്കും
ഞാന്‍: എന്നാ നിങ്ങള്‍ രണ്ടാളും ഒരു ടീം. ഞാന്‍ ഒറ്റയ്ക്ക്. എന്തെ?
സരിത: അത് വേണ്ട എന്നാലും ചേട്ടന് ജയിക്കും
ഞാന്‍: എന്നാല്‍ ഞാന്‍ ഇടത്തെ കൈ കൊണ്ട് കളിക്കാം. അപ്പോഴോ?
സജിത: ആ എന്നാ ഓക്കെ... പക്ഷെ വലത്തേ കൈ കൊണ്ട് കരുക്കള്‍ ഒന്നും തൊടാന്‍ പാടില്ല.
ആദ്യ കളി കഴിഞ്ഞു. ഞാന്‍ ജയിച്ചു. അവര്‍ക്ക് അത് ഒട്ടും ഇഷ്ടമായില്ല....
സജിത: ഛെ... ഇടത്തെ കൈ കൊണ്ട് കളിച്ചിട്ടും സുച്ചേട്ടന്‍ ജയിച്ചു.... അതെങ്ങനെ?
സരിത: എടീ സുച്ചേട്ടന്‍ നമ്മളെ പറ്റിച്ചതാ....
സജിത: പറ്റിച്ചതോ? എങ്ങനെ?
സരിത: എടീ സുച്ചേട്ടന്‍ ജന്മനാ ഇടം കയ്യന്‍ ആയിരിക്കും...
സജിത: എടാ കള്ളാ.... സുച്ചേട്ടാ... സത്യം പറ.... ജന്മനാ ഇടം കയ്യന്‍ ആണോ?
ഞാന്‍: ങേ? ഹെന്റെ ശ്രീ പദ്മനാഭാ....

Ende bharyayathukonde parayukayalla. Avale janmana bhayankara budhiyullavala chettaa.
മറുപടിഇല്ലാതാക്കൂകൊളളാം....
മറുപടിഇല്ലാതാക്കൂ:D
മറുപടിഇല്ലാതാക്കൂ