ഓണത്തിന് പാലക്കാട് മേഴതൂരിലെ അശോകേട്ടനെയും ഗീതേച്ചിയേയും ഒന്ന് സന്ദര്‍ശിക്കാം എന്ന് ഞങ്ങള്‍ കരുതി. വെറും കയ്യോടെ ഭവന സന്ദര്‍ശനം പാടില്ലത്രേ. അവിടെ അടുത്ത് കണ്ട ഒരു ബേക്കറിയിലേക്ക് കയറി. അധികം തിരക്കില്ല.
"അരക്കിലോ ചിപ്സ്,
അരക്കിലോ മിക്സ്ചര്‍,
അരക്കിലോ മുന്തിരി,
അരക്കിലോ ബദാം,
അരക്കിലോ പിസ്ത,
അരക്കിലോ അണ്ടിപ്പരിപ്പ്,
അരക്കിലോ പൊരി,
അരക്കിലോ ചെറിയ ബിസ്ക്കറ്റ്,
അരക്കിലോ ചക്ക വറുത്തത്,
അരക്കിലോ കിഴങ്ങ് വറുത്തത്,
അരക്കിലോ പക്കാവട,
അരക്കിലോ ബൂന്ദി,
അരക്കിലോ മധുരസേവ,
അരക്കിലോ മുറുക്ക്"
"എടുത്തു സാര്‍"
"ഇനി എല്ലാം നന്നായി ഒരുമിച്ചിട്ട് ഇളക്കൂ...."
ബേക്കറിക്കാരന്‍ അത്ഭുതപ്പെട്ടു...
"ഇളക്കി സാര്‍"
"നന്നായി ഇളക്കൂ...."
"നന്നായി ഇളക്കി സാര്‍"
"ഇനി അതില്‍ ഒരു അരക്കിലോ എടുത്തു പൊതിഞ്ഞു തരൂ...."
"@#$%^&*()"
പാലക്കാട്ടെ ഈ തനി നാടന്‍ഭാഷ എനിക്ക് മനസ്സിലായില്ല. പിന്നെ മനസ്സിലാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു. നിറയെ കവറുകളും കൊണ്ട് വീട്ടിലെത്തിയ ഉടനെ പിണ്ടതൈലം തേച്ച് ഒന്ന് കുളിച്ചു. മേലാസകലം വേദന. എന്താ ഇവരൊക്കെ ഇങ്ങനെ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ