ഓണത്തിന് അവധിയെടുത്ത് നാട്ടില്‍ ആഘോഷിക്കാന്‍ പോയി. കുടുംബത്തെ കണ്ടിട്ട് രണ്ടു മൂന്നു മാസം ആയി. വൈകുന്നേരം ആയപ്പോള്‍ പതിവ് പോലെ പവര്‍ കട്ട്. എമര്‍ജന്‍സി എടുക്കാന്‍ ഇരുട്ടത്ത് തപ്പി നടന്ന എന്റെ ഭാര്യയുടെ നിലവിളി ഇരുളിനെ കീറി മുറിച്ചു.
"ഹയ്യോ... ഹമ്മേ.... എന്റെ കാല്‍ ഇടിച്ചു....."
ഞാന്‍ പറഞ്ഞു "അവിടെ ഇരിക്കൂ. ഞാന്‍ ടോര്‍ച്ചെടുത്തിട്ടു വരാം"
ഞാന്‍ പതിയെ ബാഗില്‍ നിന്നും പുതിയ ടോര്ചെടുത്തു. ഭാര്യയുടെ അടുത്തെത്തി, ടോര്‍ച്ച് തെളിച്ചു കൊണ്ട് പറഞ്ഞു,
"അതേ... വായ തുറന്നേ.... ഇനി മൂക്ക്, കണ്ണ്..."
"കാലിലെ വേദനയ്ക്ക് തലയില്‍ ടോര്ച്ചടിച്ചാല്‍ മതിയോ?" ആളിന് സംശയം....
"നിന്റെ ചെവികള്‍ നോക്കട്ടെ" ഞാന്‍ തുടര്‍ന്നു...
"ഇത് വല്ല പുതിയ ടെക്നിക്കും ആവും. ല്ലേ? എല്ലാം ഓക്കേ ആണോ?" അവള്‍ ചോദിച്ചു....
"ബള്‍ബും ബാറ്ററിയും വെളിച്ചവും എല്ലാം ഓക്കേ.... ബ്രൈറ്റ് ലൈറ്റിന്റെ എത്ര നല്ല പുതിയ ടോര്‍ച്ച്" ഞാന്‍ സന്തോഷത്തോടെ ടോര്‍ച്ച് തടവിക്കൊണ്ട് പറഞ്ഞു.
ഒന്നും മനസ്സിലാവാത്ത പാവം ഭാര്യ അപ്പോഴും സ്വന്തം കാല്‍ തടവുന്നുണ്ടായിരുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ