2013 നവംബർ 20, ബുധനാഴ്‌ച

ബാര്‍ബര്‍ ഷോപ്പില്‍


ഞാന്‍ മുടിവെട്ടാന്‍ ഉള്ള ഊഴവും കാത്തിരിക്കുന്നു.

ഷേവിംഗ് ചെയ്യാന്‍ വന്ന ഒരാള്‍ ബാര്‍ബറോടു പറഞ്ഞു "എന്റെ കവിള്‍ അല്പം കുഴിഞ്ഞിരിക്കുന്നത് കൊണ്ട് നല്ല ക്ലോസ് ഷേവ് കിട്ടാന്‍ പാടാണ്. ഇതിനു വല്ല പരിഹാരവുമുണ്ടോ?"

ബാര്‍ബര്‍ പറഞ്ഞു "അതിന് മാര്‍ഗമുണ്ട്‌ ഈ തടി കൊണ്ടുണ്ടാക്കിയ രണ്ടു ഗോലികള്‍ വായില്‍ ഇട്ടാന്‍ കവിള്‍ ചാടി വരും. അപ്പൊ കവിള്‍ ഷേവ് ചെയ്യാന്‍ എളുപ്പമാകും."

അയാള്‍ പറഞ്ഞ പോലെ ചെയ്തു. ഷേവ് ചെയ്ത് തീര്‍ന്നപ്പോള്‍ "അയ്യോ. ഞാന്‍ തടി ഗോലി രണ്ടും അറിയാതെ വിഴുങ്ങി പോയല്ലോ".

ബാര്‍ബര്‍ പറഞ്ഞു "സാരല്ല. ഇത് മിക്കവാറും പേര്‍ക്ക് പറ്റുന്നതാണ്. തടി ഗോലി നാളെ രാവിലെ കഴുകി തിരിച്ചു കൊണ്ട് വന്നാല്‍ മതി"

ഹോ... എന്താല്ലേ? എന്റെ കവിള്‍ കുഴിയാത്തത് നന്നായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ