ഞാന്‍ നാട്ടില്‍ ലീവിന് വന്ന കാലം. ഒരു ഞായറാഴ്ച എന്റെ കൂട്ടുകാരന്‍ ശ്രീക്കുട്ടനെ കാണാന്‍ അവന്റെ വീട്ടില്‍ പോയി. അവന്‍ അപ്പോള്‍ തുണി നനച്ചിടുന്ന തിരക്കിലായിരുന്നു. മുറ്റം നിറയെ തുണികള്‍.
“ഇതെന്താ ഒരു വര്ഷത്തേയ്ക്കുള്ള തുണി നനച്ചിടുവാണോ? നിന്റെ ഭാര്യ ഇല്ലേ?”
അവന്‍ പറഞ്ഞു, “അവള്‍ക്ക് തീരെ സുഖമില്ല. നല്ല പനി. രാവിലെ ഡോക്ടറെ കണ്ടു. അവള്‍ക്ക് ചൂട് കൂടുമ്പോള്‍ തുണി നനച്ചിടാന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു"
ഞാന്‍ പറഞ്ഞു, "ഞാന്‍ ഇവിടെ ഇല്ലാതിരുന്ന കുറെ നാളുകളില്‍ ഇറങ്ങിയ ഓരോരോ ചികില്സാ രീതികള്‍. ഹോ... എന്താല്ലേ?"
പാവം അവന്‍ എന്നെ ദയനീയമായി ഒന്ന് നോക്കി. "നീ ഇവിടിരിക്ക്. ഞാന്‍ അവളുടെ പനി കുറഞ്ഞോ നോക്കിയിട്ട് ഇപ്പം വരാം" എന്ന് പറഞ്ഞ് അകത്തേയ്ക്ക് കയറി. പോകുന്ന വഴിയില്‍ അല്പം ഉറക്കെ പറയുന്നത് കേട്ടു. "പൊന്ന് മാദേവരെ, അവളുടെ ചൂട് കുറഞ്ഞാല്‍ മതിയായിരുന്നു. ഇന്നിനി തുണി നനച്ചിടാന്‍ എനിക്ക് വയ്യ".
പാവം ശ്രീക്കുട്ടന്‍. പുറത്തിരുന്ന് ഞാനും അവന് വേണ്ടി ആത്മാര്‍ധ്മായി പ്രാര്‍ഥിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ