ഇന്നത്തെ ചിന്താ വിഷയം
പരമ്പരാഗത രീതിയല്‍ പപ്പടം വറുക്കല്‍
വേണ്ടുന്ന സാധനങ്ങള്‍
A) പയ്യന്‍ അല്ലെങ്കില്‍ പയ്യി (ഒരെണ്ണം)
(B) പൈസ (ആവശ്യത്തിന്)
C) പപ്പടം (ഒരാള്‍ക്ക് തലയെണ്ണി മൂന്ന് വച്ച്)
D) മൂര്‍ച്ചയുള്ള, അറ്റം കൂര്‍ത്ത സ്റ്റീല്‍ കത്തി (ഒരെണ്ണം)
E) ചീനച്ചട്ടി (അതല്ലെങ്കില്‍ ഇന്ത്യന്‍ ചട്ടിയോ ജപ്പാന്‍ ചട്ടിയോ ആവാം)
F) വെളിച്ചെണ്ണ (350 ഗ്രാം)
G) ഗ്യാസടുപ്പ് (ഗ്യാസുള്ള സിലിണ്ടര്‍ ഉള്‍പ്പടെ)
H) തീപ്പെട്ടി (ഒരെണ്ണം)
J) 25 സെന്റീമീറ്റര്‍ നീളമുള്ള തുരുമ്പില്ലാത്ത, അറ്റം കൂര്ത്ത കമ്പി.
K) നാല് ദിവസം പഴക്കമുള്ള ഇംഗ്ലിഷ് വര്‍ത്തമാനപത്രം (പൊടിയും മണ്ണും തട്ടി കളഞ്ഞത്)
L) വറുത്ത പപ്പടം ഇട്ടു വയ്ക്കാനുള്ള പാത്രം (അടക്കുമ്പോള്‍ പപ്പടങ്ങള്‍ തമ്മില്‍തല്ലി പൊടിഞ്ഞു പോകാത്തത്ര വലിപ്പം ഉള്ളത്)
എങ്ങനെ പപ്പടം വറുക്കാം?
- “A” യെ അടുത്തുള്ള പപ്പടം കിട്ടുന്ന കടയിലേയ്ക്ക് “B” യും കൊടുത്തു വിടുക.
- “C” യുമായി “A” വന്ന ശേഷം പത്തു പപ്പടം വീതം എടുത്ത് “D” കൊണ്ട് നടുവില്‍ ചെറുതായി ഒരു മുറിവുണ്ടാക്കുക. പപ്പടം ഭീകരമായി പൊള്ളാതിരിക്കാന്‍ ഇത് സഹായിക്കും. കൂടാതെ വറുത്ത പപ്പടം പൊടിയാതെ അടുക്കി വയ്ക്കാന്‍ കുറച്ചു സ്ഥലവും മതിയാവും.
- “G” യില്‍ “E” വച്ച് അതില്‍ “F” പതിയെ ഒഴിക്കുക. ശ്രദ്ധിയ്ക്കുക, കുമിളകള്‍ ഉണ്ടാവാന്‍ പാടില്ല.
- “G” യെ “H” കൊണ്ട് പ്രവര്‍ത്തനനിരതമാക്കുക.
- ഒരു പരന്ന പ്രതലത്തില്‍ “K” വിരിക്കുക.
- പപ്പടം വറുക്കാന്‍ “F” മാനസികമായി തയ്യാറായോ എന്നറിയാന്‍ “എണ്ണയുടെ പുക കണ്ടേ അടങ്ങൂ” എന്ന് വാശി പിടിക്കാന്‍ പാടില്ല. ഒരു നുള്ള് പപ്പടം ഇട്ടു നോക്കിയാല്‍ അറിയാം.
- പപ്പടങ്ങള്‍ എമ്പാടും ഒറ്റയ്ക്ക് ഒറ്റയ്ക്ക് ശാന്തമായി എണ്ണയിലെയ്ക്ക് ഇടുക. നിറം മാറുമ്പോള്‍ “J” കൊണ്ട് തിരിച്ചിടുക.
- ഇരു വശവും ഒരേ നിറം വരുമ്പോള്‍ “J” കൊണ്ട് ദയാപൂര്‍വ്വം കുത്തിയെടുത്ത്, അധികമുള്ള എണ്ണ “E” യിലേയ്ക്കു ഊര്‍ന്ന് വീഴാന്‍ അനുവദിക്കുക. വറുത്ത പപ്പടം “K” യില്‍ പതിയെ നിരനിരയായി വയ്ക്കുക.
- ഈ പ്രവര്ത്തരനം “C” തീരുന്നത് വരെ തുടരുക.
- അവസാന പപ്പടവും “K” യില്‍ വച്ചു കഴിഞ്ഞാല്‍ “G” അണയ്ക്കാം.
- അല്പം തണുപ്പ് വിട്ട, വറുത്ത പപ്പടങ്ങളെ ആദരവോടെ “L” ഇല്‍ ഇട്ടു വയ്ക്കാം.
ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
- പ്രവര്ത്തി ചെയ്യുന്ന ആള്‍ എളുപ്പത്തില്‍ തീ പിടിക്കുന്ന വസ്ത്രം ധരിക്കരുത് (സ്വയരക്ഷയ്ക്ക്)
- പപ്പടം വറുക്കാന്‍ തുടങ്ങിയാല്‍ ഫോണ്‍ അടുത്ത് വയ്ക്കരുത് (അശ്രദ്ധ ഒഴിവാക്കാന്‍)
- ഭര്‍ത്താവിനോടും അമ്മായി അമ്മയോടും വഴക്കിട്ട ശേഷം പപ്പടം വറുക്കരുത് (കരിഞ്ഞു പോകും)
- സീരിയലിന്റെ ഇടയ്ക്ക് പരസ്യം വരുമ്പോള്‍ ഓടി വന്നു പപ്പടം വറുക്കരുത് (സീരിയലും പോകും പപ്പടവും പോകും)
പിന്‍ കുറിപ്പ് – “വെറുതെ വറുത്താല്‍ പപ്പടത്തിനു രുചി ഉണ്ടാവില്ല. ഇത്തിരിരി മൊഹബ്ബത്തു ചേര്‍ത്ത് വറുക്കണം.... ന്നാലെ കഴിക്കുന്നവരുടെ മനസ്സ് നിറയൂ. അറിയോ? അല്ലേല്‍ വറുത്ത പപ്പടം ബാക്കി വരും”
-------------------------- -------------------------- -
വരുന്നു – പരമ്പരാഗത രീതിയില്‍ ഊണ് കഴിഞ്ഞ് കൈ കഴുകുന്നത് എങ്ങനെ?

--------------------------
വരുന്നു – പരമ്പരാഗത രീതിയില്‍ ഊണ് കഴിഞ്ഞ് കൈ കഴുകുന്നത് എങ്ങനെ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ