ഒരിക്കല്‍ ഞങ്ങള്‍ കൊച്ചിയിലെ ലുലു മാളിലെത്തി. എന്ട്രന്സിനു അടുത്തായുള്ള ഒരു വലിയ ചാരിറ്റി ബോക്സ് എന്റെ ശ്രദ്ധയില്‍ പെട്ടു. ഉടനെ പാന്റിന്റെ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത്, ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും ഒക്കെ നോട്ടുകള്‍ക്കിടയില്‍ നിന്നും വളരെ കഷ്ടപ്പെട്ട് പത്ത് രൂപയുടെ നോട്ട് പുറത്തെടുത്തു. ചാരിറ്റി ബൊക്സിന്റെ അകത്തിട്ടു.
ഉടനെ പിന്നില്‍ നിന്ന ഒരാള്‍ ആയിരത്തിന്റെ ഒരു നോട്ട് എന്റെ നേരെ നീട്ടി. ഒന്ന് അമ്പരന്ന ഞാന്‍ ആ നോട്ടും ചാരിറ്റി ബൊക്സിനുളളില്‍ ഇട്ടു. ഉടനെ എന്റെ ഭാര്യ ചോദിച്ചു,
"എന്തിനാണ് ഇത്രയും വലിയ തുകയുടെ നോട്ട് ചാരിറ്റിക്ക് വേണ്ടി മാറ്റി വച്ചത്? ഏതായാലും നന്നായി".
ഞാന്‍: "അത് എന്റെ പിന്നില്‍ നിന്നയാള്‍ തന്നതാ".
ഭാര്യ: "അത് ഏട്ടന്റെ പോക്കറ്റില്‍ നിന്നും താഴെ വീണ 1000 രൂപാ അയാള്‍ എടുത്തു തന്നതല്ലേ?"
"ങേ?" ഞാന്‍ അടുത്തു കണ്ട കസേരയില്‍ പോയിരുന്നു വിയര്‍പ്പ് തുടച്ചു. കണ്ണാടിക്കൂട്ടില്‍ ഇരുന്ന് ആയിരത്തിന്റെ ഒരു നോട്ട് എന്നെ നോക്കി പല്ലിളിച്ചുവോ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ