പ്രീത മോളുടെ അമ്മക്ക് ആണ് നിര്‍ബന്ധം മോള് വലുതായീ 10ക്ലാസ്സില്‍ എത്തി. ഇനി അച്ഛന്‍ നാട്ടില്‍ നിന്നാലേ പറ്റൂ.
"അതിരാവിലെ തുടങ്ങുന്ന ട്യുഷന്‍, പിന്നെ സ്കൂള്‍, വീണ്ടും ട്യുഷന്‍... എനിക്ക് ഒറ്റയ്ക്ക് വയ്യ ലീവെടുത്ത് വരൂ ചേട്ടാ...."
രണ്ട് വര്‍ഷം കൂടുമ്പോള്‍ ആണ് ഗള്‍ഫിലുള്ള പ്രീതയുടെ അച്ഛന്‍ സാധാരണ നാട്ടില്‍ വരാറ്. മൂന്ന് മാസം നില്‍ക്കും ലീവില്‍... ബിസിനസ്സ് പാര്‍ട്ണര്‍ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. മോളുടെ കാര്യമല്ലേ?
മോളെ കണ്ടു അവള്‍ വല്യ കുട്ടിയായി... വന്ന അന്ന് തന്നെ ഒരു സമ്മാനം. ജ്വെല്ലറി യില്‍ പോയി അവള്‍ക്കിഷ്ട്ടപ്പെട്ട മാല തന്നെ എടുത്തു. അവളുടെ കഴുത്തില്‍ വച്ച് നോക്കാന്‍ പോയപ്പോള്‍ ഭാര്യ പെട്ടന്ന് അത് വാങ്ങി മകളുടെ കഴുത്തില്‍ വച്ച് ok പറഞ്ഞു. മോളുടെ സന്തോഷം അച്ഛന്‍റെ കണ്ണ് നിറച്ചു.
രാത്രി കിടക്കമുറിയില്‍ ഭാര്യക്കൊപ്പം മോള്‍...
"ഇവളെന്താ ഇവിടെ?"
"ഇന്ന് മുതല്‍ അവള്‍ ഇവിടയാ ഉറക്കം. നിങ്ങള്‍ അവളുടെ മുറിയില്‍ കിടന്നോളൂ. പുലര്‍ച്ചെ എണീക്കണം".
5 മണിക്ക് മോള്‍ റെഡി. കാറില്‍ മോള് കയറി. കൂടെ ഭാര്യയും.
"നീ എന്തിനാ?"
"ഞാനും വരാം. അവള്‍ ഒറ്റയ്ക്കല്ലേ ഉള്ളൂ?"
മകളുടെ കയ്യും പിടിച്ചു അമ്പലമുറ്റത്ത് കൂടി അയാള്‍ നടന്നു. ഉടനെ ഭാര്യ പറഞ്ഞു,
"നിങ്ങള്‍ അവളുടെ കൈ വിടൂ മനുഷ്യ. അവള്‍ വീഴാന്‍ കൊച്ചു കുട്ടിയൊന്നുമല്ലല്ലൊ?"
വൈകുന്നെരം സ്കൂളിലെ തമാശകള്‍ പറഞ്ഞ് അവള്‍ അച്ഛനെ കെട്ടിപിടിച്ചു ചിരിച്ചു. അത് കണ്ടു വന്ന അമ്മ പറഞ്ഞു,
"എന്താടീ ഇത്ര ചിരിക്കാന്‍? പോയി പഠിക്ക്. അതേയ്, നിങ്ങളുടെ ബൈക്കില്‍ സീറ്റിനോട് ചേര്‍ന്ന് ഒരു പിടി വയ്ക്കണം".
"എന്തിനാ?"
"മോള്‍ക്ക് പിടിച്ച് ഇരിക്കാന്‍. എപ്പോഴും നിങ്ങളെ ചുറ്റി പിടിച്ച് ഇരിക്കണ്ടല്ലോ?"
പണ്ട് മുതലേ മകളുടെ അവകാശമാണ് അച്ചന്‍ കഴിക്കുമ്പോള്‍ ആദ്യത്തെ ഉരുള. അത് വേണ്ടാന്ന് ഭാര്യ പറഞ്ഞു. ഏതാനം ദിവസങ്ങള്‍ കൊണ്ട് പ്രീതമോളുടെ അച്ഛന് കാര്യങ്ങള്‍ ഏതാണ്ട് പിടി കിട്ടി. അയാള്‍ വേദനയോടെ മനസ്സിലാക്കി. ഇനി മോളുടെ കല്യാണ ദിവസം മറ്റൊരു കയ്യിലേക്ക് അവളുടെ കൈ പിടിച്ച് കൊടുക്കാന്‍ മാത്രമേ തനിക്ക് സ്വാതന്ത്ര്യമുള്ളു. അയാള്‍ സാവധാനം ഭാര്യയോട് പറഞ്ഞു.
"എനിക്ക് തിരികെ പോണം. ഇവിടത്തെക്ക് ഒരു ഡ്രൈവറെയും കാവല്‍ക്കാരനെയും ഏര്‍പ്പാടാക്കാം"
അങ്ങിനെ ആ പാവം തിരികെ പോയി. നാട്ടിലെ സകലമാന മാധ്യമങ്ങളേയും ശപിച്ച് കൊണ്ട്. പണ്ട് ഒരു തച്ചന്‍ പറഞ്ഞ വാക്കുകള്‍ അയാളോര്‍മ്മിച്ചു.
"വിഗ്രഹം ആയികഴിഞ്ഞാല്‍ കൊത്തിയ തച്ചനും മാറി നില്‍ക്കണം സാറെ"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ