1995 വരെ ബോംബെയില്‍ ഒരു കമ്പനിയില്‍ ഐറ്റി അട്മിനിസ്ട്രെറ്റര്‍ ആയി കൊല്ലംകാരന്‍ മുരളിച്ചേട്ടന്റെ ശിങ്കിടി ആയി വിലസുകയായിരുന്നു. അത്യാവശ്യം നെറ്റ് വര്‍കിങ്ങും മോഡം വച്ച് ഇന്ടര്നെറ്റ് പ്രവര്‍ത്തിപ്പിക്കലും പുതിയ കമ്പ്യൂട്ടര്‍ അസംബ്ലി ചെയ്യലും ഒക്കെ ആയി ഒരു "ചാള്‍സ് ബാബേജ്" ആണെന്ന ധാരണയില്‍ അഹങ്കരിച്ച് നടക്കുന്ന കാലം.
കടല്‍ കടക്കണം എന്ന മോഹവുമായി ആ വര്ഷം തന്നെ ഞാന്‍ ഗള്‍ഫില്‍ എത്തി. ദുബായിലെ കരാമ സ്ട്രാന്റ് സിനിമയ്ക്ക് അടുത്താണ് ഓഫീസ്. ഒരു ചെറിയ ഓഫീസ്, വെറും മുപ്പതു പേരെ അവിടെ ഉള്ളൂ. കൂടുതലും മലയാളികള്‍. പുതിയ കമ്പ്യൂട്ടര്‍ ഒക്കെ വന്നിട്ടുണ്ട്. ഞാന്‍ അതെല്ലാം നെറ്റ്വര്‍ക്ക് ചെയ്തു തുടങ്ങി. ഉച്ചയായപ്പോള്‍ ദുബായിലെ ടെലഫോണ്‍ കമ്പനി ആയ എത്തിസലാത്തില്‍ നിന്നും ഒരു മലയാളി വന്നു. മോഡം ഒക്കെ വച്ച് ഒരു കമ്പ്യൂട്ടറില്‍ ഇന്ടര്നെറ്റ് ശെരിയാക്കി വച്ചു. വൈകുന്നേരം ആയപ്പോള്‍ അമേരിക്കയില്‍ ഒക്കെ പഠിച്ച അറബി മുതലാളി വന്നു. ഓഫീസിലെ കമ്പ്യൂട്ടര്‍ ഒക്കെ കണ്ട്,
"Good, very good" എന്ന് പറഞ്ഞു.
ഇന്ടര്നെറ്റ് ഉള്ള കമ്പ്യൂട്ടറില്‍ കുറച്ചു നേരം ഇരുന്ന് എന്തൊക്കെയോ ചെയ്തു. എന്നിട്ട് പറഞ്ഞു.
"I want this internet connection at my home. Put cable and do it".
ഞാന്‍ പറഞ്ഞു. "No problem"
അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ശ്രീകുമാര്‍ പറഞ്ഞു. "അറബീടെ വീട് അഞ്ച് കിലോമീറ്റര്‍ ദൂരെ ആണ്". ശേഷം നടന്ന സംഭാഷണം....
ഞാന്‍: "Oh... your house is far away. Then It is not possible to extent this internet connection". അറബിയ്ക്ക് വിഷമം ആയി. ദേഷ്യം വന്നു.
അറബി: "Nothing is impossible". അറബി വിടാനുള്ള ഭാവം ഇല്ല.
ഞാന്‍: "Then, this is NOTHING". ഞാന്‍ സ്കോര്‍ ചെയ്തു. മുതലാളി പിന്നെ ഒന്നും മിണ്ടിയില്ല.
ഏതായാലും അറബിയ്ക്ക് എന്നെ ഇഷ്ടമായി പിറ്റേന്ന് രാവിലെ ഉള്ള ബോംബെ പ്ലെയിനില്‍ ഞാന്‍ തിരിയെ ബോംബെയില്‍ എത്തി. പ്ലെയിനില്‍ ഇരുന്നപ്പോഴും അറബി മുതലാളിയെ സംസാരിച്ച് തോല്‍പ്പിച്ച ത്രില്ലില്‍ ആയിരുന്നു ഞാന്‍.
ഹല്ലാ പിന്നെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ