2013 നവംബർ 20, ബുധനാഴ്‌ച

ചിക്കന്‍ പോക്സ്


വൈകുന്നേരം ജോലി കഴിഞ്ഞ് വന്നപ്പോള്‍ ഒരു ചെറിയ ഒരു പനി. ഞാനും ഭാര്യയും കൂടി ഡോക്ടറെ കാണാന്‍ പോയി. അദ്ദേഹം പറഞ്ഞത് ഇത് ഒരു പ്രത്യേക തരം ചിക്കന്‍ പോക്സിന്റെ തുടക്കം ആണെന്ന്. കൂടാതെ അദ്ദേഹം പറഞ്ഞു,
"നിങ്ങള്‍ക്ക് എളുപ്പത്തില്‍ പകരുന്ന രോഗമാണ്. ആയതിനാല്‍ ഇനി മുതല്‍ കുറഞ്ഞത് ഒരാഴ്ച വീട്ടില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയില്‍ താമസിക്കണം. മറ്റാരും മുറിയില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല."

ഒരു സഞ്ചി മരുന്നുകളും ആയി ഞങ്ങള്‍ തിരിയെ വീട്ടില്‍ എത്തി. ഭാര്യം എനിക്കായി ഒരു മുറി പ്രത്യേകം തയ്യാറാക്കി. എന്നിട്ട് പറഞ്ഞു,
"ഇനി ഈ അസുഖം മാറും വരെ ഏട്ടന്‍ ചപ്പാത്തി മാത്രമേ കഴിക്കാവൂ"

"ങേ? ഈ ചിക്കന്‍ പോക്സും ചപ്പാത്തിയും തമ്മില്‍ എന്ത് ബന്ധം?"

"അതേയ്, ചപ്പാത്തി മാത്രമേ വാതിലിന്റെ കീഴിലുള്ള വിടവിലൂടെ തരുവാന്‍ കഴിയൂ."

ആ വയ്യായ്മയിലും എന്റെ ഭാര്യയുടെ പ്രായോഗിക ബുദ്ധിയില്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും അഭിമാനവും തോന്നി.
"ഇത് താന്‍ഡാ പൊണ്ടാട്ടി"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ