ഒരു പാകിസ്ഥാനി കുട്ടിക്ക് അമേരിക്കന്‍ സ്കൂളില്‍ അഡ്മിഷന് കിട്ടി....
ടീച്ചര്‍: "നിന്റെ പേര് എന്താണ്?"
കുട്ടി: "അഹമ്മദ്"
ടീച്ചര്‍: "എനിക്ക് വിളിക്കാന്‍ സൌകര്യത്തിന് ഇന്ന് മുതല്‍ നീ ജോണി എന്ന് അറിയപ്പെടും. നീ എല്ലാ സ്വാതന്ത്ര്യങ്ങളും ഉള്ള ഒരു അമേരിക്കന്‍ പൌരന്‍ ആണ് എന്ന് മറക്കരുത്"
കുട്ടി വീട്ടില്‍ ചെന്നു....
ഉമ്മ: "ഇന്ന് സ്കൂളില് എങ്ങനെയുണ്ടായിരുന്നു അഹമ്മദ്?"
കുട്ടി: "ഞാന്‍ ഇപ്പോള്‍ എല്ലാ സ്വാതന്ത്ര്യങ്ങളും ഉള്ള ഒരു അമേരിക്കന്‍ ആണ്... ഇനി മുതല്‍ എന്നെ ജോണി എന്ന് വിളിച്ചാല്‍ മതി"
ദേഷ്യം വന്ന ഉമ്മയും, ബാപ്പയും അവനെ അതിക്രൂരമായി മര്‍ദ്ദിച്ചു. അവര്‍ക്ക് ദേഷ്യം സഹിക്കാന് കഴിഞ്ഞില്ല. ദേഹം മുഴുവന് പാടുകളുമായി അവന്‍ പിറ്റേന്ന് സ്കൂളില്‍ ചെന്നു.....
ടീച്ചര്‍: "ജോണീ, നിനക്ക് എന്ത് പറ്റി?"
കുട്ടി: "മാടം, ഞാന്‍ അമേരിക്കക്കാരന്‍ ആയി നാല് മണിക്കൂര്‍ കഴിയുന്നതിനു മുന്നേ, എന്നെ രണ്ടു പാക്കിസ്ഥാനികള് ആക്രമിച്ചു"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ