2013 നവംബർ 20, ബുധനാഴ്‌ച

മദ്യപാനം


"കോവാല പിള്ളേ, ലവിട എന്തെര് ബഹളങ്ങള്?"

"സാറേ, മുക്കില് നമ്മള രായന്‍ പിടുത്തങ്ങള് അടിച്ചിട്ട് വന്ന് കട്ട കലിപ്പുകള് കാണിക്കണ്..."

"എന്തര് പ്രശനം?"

"ആരക്കറിയാം? ഫയങ്കര ബഹളം. നിര്‍ത്താന്‍ പറഞ്ഞിട്ട് തമ്മസിക്കണില്ല. മനുഷ്യരായിട്ട് ജനിച്ചോര് ക്യാക്കാന്‍ പറ്റാത്ത ഫാഷകള്".

"തന്നേ? അതെന്തെര്?"

ഗോപാലപിള്ള രാജന്‍ പറഞ്ഞത് അത് പോലെ തന്നെ സാറിനെ കേള്‍പ്പിച്ചപ്പോ എനിക്കും ഉറപ്പായി,
"മനുഷ്യരായിട്ട് ജനിച്ചോര് ക്യാക്കാന്‍ പറ്റാത്ത ഫാഷകള് തന്ന".

ഇനി ഒരു പക്ഷെ സാറും ഗോപാലപിള്ളയും മനുഷ്യരല്ലേ? ആണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ