ഒന്നാം കക്ഷി - ഭര്‍ത്താവ്
രണ്ടാം കക്ഷി – ഭാര്യ
ഭാഗം-1
ഈ ഉടമ്പടി വിവാഹ നാള്‍ മുതല്‍ അനന്തമാണ്. ഉടമ്പടിയിലെ വ്യവസ്ഥകള്‍ കാലാനുസൃതമായി മാറ്റത്തിന് വിധേയമാണ്. ഉടമ്പടിയിലെയും പുറത്തും ഉളവാകുന്ന തര്‍ക്കങ്ങളില്‍ അവസാന വാക്ക് ഒന്നാം കക്ഷിയുടെത് ആയിരിക്കും. രണ്ടാം കക്ഷിയ്ക്ക് ഏതെങ്കിലും കാര്യത്തില്‍ ഉളവാകുന്ന പ്രതിഷേധം, ഒരു നേരം ആഹാരം പാകം ചെയ്യാതെ പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാവും. പ്രതിഷേധവും ബഹിഷ്കരണവും 23 മണിക്കൂറിനുള്ളില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ടതാണ്. എല്ലാ തര്‍ക്കങ്ങളും പരിഹാരം ആവുമ്പോള്‍ രണ്ടാം കക്ഷിയ്ക്ക് സിനിമ, സാരി, ചുരിദാര്‍ ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഒന്നാം കക്ഷി നിരുപാധികം പ്രദാനം ചെയ്യേണ്ടതാകുന്നു.
ഭാഗം-2
വീട്ടിലയ്ക്ക് ആവശ്യമുള്ള നിത്യോപയോഗസാധനങ്ങളുടെ കുറിപ്പ് രണ്ടാം കക്ഷി ഉണ്ടാക്കും. അതില്‍ വേണ്ടുന്ന തിരുത്തലുകള്‍ വരുത്തി, ഒന്നാം കക്ഷി വീട്ടില്‍ എത്തിക്കേണ്ടതാണ്. രുചികരമായി ആഹാരം പാകം ചെയ്യേണ്ട ചുമതല രണ്ടാം കക്ഷിയില്‍ നിക്ഷിപ്തമായിരിക്കും. രുചി തോന്നാത്ത പക്ഷം ഒന്നാം കക്ഷിയ്ക്ക് അത് പ്രകടിപ്പിക്കാനുള്ള അവസരം ഉണ്ടാവും. വികാരപ്രകടനത്തിന്റെ ഭാഗമായി ആഹാരം പാത്രത്തോടെ തട്ടിഎറിയാന്‍ ഒന്നാം കക്ഷിയ്ക്ക് അവകാശം ഉണ്ട്.
ഭാഗം-3
സാധാരണ ദിവസങ്ങളില്‍ ടെലിവിഷനില്‍ സമയക്രമം അനുസരിച്ചു സീരിയലുകള്‍ കാണാന്‍ രണ്ടാം കക്ഷിയ്ക്കും, വാര്‍ത്തകള്‍ കാണാന്‍ ഒന്നാം കക്ഷിയ്ക്കും ഊഴമിട്ട് അധികാരം ഉണ്ടാവും. ക്രിക്കറ്റ്, ഫുട്ബോള്‍ മത്സരകാലയളവില്‍ റിമോട്ടിന്റെ പൂര്ണ്ണ അധികാരം ഒന്നാം കക്ഷിയ്ക്കായിരിക്കും. ഒന്നാം കക്ഷിയുടെ അറിവും സമ്മതവും വാങ്ങി രണ്ടാം കക്ഷിയ്ക്ക് റിമോട്ട് ഉപയോഗിക്കാവുന്നതാണ്.
ഭാഗം-4
ദൈവനാമ ഭജനവും ചായയും എത്ര വേണമെങ്കിലും ആവാം എന്നതിനാല്‍ ഒന്നാം കക്ഷി ആവശ്യപ്പെടുമ്പോഴെല്ലാം രണ്ടാം കക്ഷി നിറം, സ്വാദ്, കടുപ്പം എന്നിവയുള്ള ചായ ഉണ്ടാക്കി ഒന്നാം കക്ഷിയെ തൃപ്തിപ്പെടുത്തേണ്ടതാണ്. വസ്ത്രങ്ങളുടെ ശുചീകരണം പൂര്ണ്ണരമായും രണ്ടാം കക്ഷിയുടെ അധികാരപരിധിയില്‍ ആയിരിക്കും.
ഭാഗം-5
അടുത്ത ബന്ധുക്കളുടെ വിവാഹങ്ങള്‍ പോലുള്ള മംഗള കര്‍മ്മങ്ങള്‍ക്ക് രണ്ടാം കക്ഷിയ്ക്ക് പുതിയ വസ്ത്രം ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ അവസാന വാക്ക് ഒന്നാം കക്ഷിയുടെത് മാത്രം ആയിരിക്കും. രണ്ടാം കക്ഷിയുടെ ATM കാര്‍ഡ് ആവശ്യപ്പെടുമ്പോള്‍ എല്ലാം ഒന്നാം കക്ഷിയ്ക്ക് നല്‍കേണ്ടതാണ്. ഒന്നാം കക്ഷിയുടെ വിവേചനാധികാരം ചോദ്യം ചെയ്യാന്‍ പാടില്ല.
(തീരുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ