2013 നവംബർ 20, ബുധനാഴ്‌ച

സഫരോം കി സിന്ദഗി ജോ കഭി നഹീ ഖദം ഖുദാ ഹേ


ഞാന്‍ കുവൈറ്റില്‍ പ്രവാസി ജീവിതം നയിക്കുന്ന കാലം. തടി കുറക്കണം എന്ന മോഹവുമായി ചെന്ന് പെട്ടത് ഒരു ഹിന്ദിക്കാരന്റെ ജിമ്മിലേക്ക്. ഉസ്താദ് നസ്റാന്‍ ഖാന്‍. പുള്ളിക്കാരന്‍ നല്ല ഫിറ്റാ. എന്താ സംഭവം? നല്ല എ-ക്ലാസ്സ്‌ വര്‍ക്ക്‌ ഔട്ട്‌. ആവശ്യം അറിയിച്ചു.

ഉരുണ്ടിരിക്കുന്ന എന്നെ നോക്കി "നീ യോഗ ചെയ്യാറുണ്ടോ?" എന്ന്.....

ഉറങ്ങി എഴുന്നേറ്റ ഉടനെ ചിപ്സും കൊറിച്ചു കൊണ്ട് പോസ്റ്റിടാന്‍ ഇരിക്കുന്ന ഈ ഫേസ് ബുക്കിക്ക് എന്ത് യോഗ? ഒന്നും അറിയില്ല...

അമ്മാവന്റെ വീട്ടില് കണ്ട ട്രേഡ് മില്ലെറിനെ മനസ്സില് ധ്യാനിച്ച്‌ കൊണ്ട് അവിടെ കണ്ട ഒരു ട്രേഡ് മില്ലെറില്‍ കയറി ഒരു വാം അപ് അങ്ങ് നടത്തി....

ഓട്ടം മുഴുമിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഫ്ലാറ്റ്.....

തളര്‍ന്നു വീണ എന്റെ അണ്ണാക്കിലേക്ക് ഒരു കുപ്പി പച്ച വെള്ളം കമിഴ്ത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.. "സഫരോം കി സിന്ദഗി ജോ കഭി നഹീ ഖദം ഖുദാ ഹേ"

"എന്ന് വെച്ചാല്‍ നിങ്ങള്‍ക്കൊന്നും പറഞ്ഞ പണി അല്ല ഇത്. പോയി വല്ല പണിയും ചെയ്യ്‌ മോനെ" എന്ന്...

അന്നത്തെ പ്രവാസജീവിതം ഇന്നും തുടരുന്നു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ