വൈകുന്നേരത്തെ ഒരു യാത്ര. കോട്ടയത്തെ ജില്ലാ ആശുപത്രിക്കടുത്തുള്ള ഒരു ചായക്കടയില്‍ ചൂട് ചായയും പരിപ്പുവടയും ആയുള്ള മല്‍പ്പിടിത്തത്തിലാണ് ഞാന്‍. ഒരാള്‍ ആശുപതിയില്‍ നിന്ന് ഓടി കിതച്ച് വരുന്നു.
"ചേട്ടാ ഇത് പുതിയ ഫോറില്‍ ഫ്ലാസ്കാണ്. ചൂട് വെള്ളം കൊണ്ട് കഴുകണം. ഈ ഫ്ലാസ്കില്‍ എത്ര ചായ കൊള്ളും?"
കടക്കാരന്‍: "അഞ്ച്"
അയാള്‍: "എങ്കില്‍ രണ്ടു സ്ട്രോങ്ങ് ചായ, ഒരു മധുരം കുറഞ്ഞ ചായ, ഒരു ലൈറ്റ് ചായ, പിന്നെ ഒരു മധുരമില്ലാത്ത ചായ എല്ലാം ഇതിലേക്ക് ഒഴിച്ചോളൂ"
"ങേ?"
ഒന്നര മീറ്റര്‍ നീളത്തില്‍ ചായ അടിച്ചു കൊണ്ടിരുന്ന കടക്കാരന്‍ അത് നിര്‍ത്തി റിമോട്ടില്‍ സ്റ്റില്‍ അടിച്ചമാതിരി അയാളെ നോക്കി വായ തുറന്നു നിന്നു. പരിപ്പുവട എന്റെ തൊണ്ടയില്‍ കുടുങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ