വല്യമ്മാവന് തീരെ വയ്യ. മരണക്കിടക്കയിലാണത്രേ....
ഒരു കാലത്ത് കുടുംബത്തിലെ ഏറ്റവും പഠിപ്പുണ്ടായിരുന്ന, തലയെടുപ്പുണ്ടായിരുന്ന, ലോകം ചുറ്റി കണ്ട, കല്യാണം കഴിക്കാന്‍ കൂട്ടാക്കാത്ത, വല്യമ്മാവന്‍. വല്യമ്മാവന് എന്നെ വലിയ ഇഷ്ടമായിരുന്നു. കുട്ടിക്കാലത്ത് ഇംഗ്ലീഷ് ഒക്കെ പഠിപ്പിക്കുമായിരുന്നു.
എന്റെ വിവാഹ കാലത്ത് തന്നെ പാവത്തിന് വയ്യായ്മ ആരംഭിച്ചിരുന്നു. ഇപ്പോള്‍ കുറച്ചു നാളായി കിടപ്പില്‍ ആണ്. ചെറിയമ്മാവന്റെ വീട്ടില്‍ ആണ് താമസം. സ്വത്തോക്കെ എല്ലാര്ക്കുമായി എഴുതിക്കൊടുത്തു.
രാവിലെ തന്നെ ഞാന്‍ അവിടെ എത്തി. വീട്ടുകാരും അയല്‍ക്കാരും ഒക്കെ മുറിയില്‍ ഉണ്ട്. വല്യമ്മാവന്‍ ഉണര്‍ന്നു കിടക്കുന്നു, കഷ്ടപ്പെട്ട് ഊര്ധശ്വാസം വലിക്കുന്നു.....
"വലിയമ്മാവാ....വലിയമ്മാവാ.... ഇത് ഞാനാ സുജി. വലിയമ്മാവാ....വലിയമ്മാവാ...."
ഇത് കേട്ട് അയല്‍പക്കത്തെ പോറ്റിസാര്‍ അടുത്ത് വന്നു പറഞ്ഞു.
"അങ്ങനെ പറയാതെ മോനേ, വലിക്കാതെ അമ്മാവാ, വലിക്കാതെ അമ്മാവാ എന്ന് പറയൂ..."
ഒരു നിമിഷം. എന്റെ മൂന്നാം തൃക്കണ്‍ തുറന്നു. ക്രോധാഗ്നിയില്‍ പോറ്റിസാര്‍ വെന്ത് വെണ്ണീറായി....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ