2013 നവംബർ 20, ബുധനാഴ്‌ച

കഴുകിയ ഗ്ലാസ്


ഒരിക്കല്‍ ഞാനും എന്റെ കൂട്ടുകാരനും കൂടി കോളേജിലെ ക്യാന്റീനില്‍ ചായ കുടിക്കാന്‍ പോയി. അടുപ്പിലെ പുക കൈകൊണ്ട് തള്ളിമാറ്റി, തല പുറത്തേക്കിട്ട് അടുക്കളയുടെ മൂലയിലിരുന്നു സപ്ലയര്‍ ചേട്ടന്‍ ചോദിച്ചു....

"അവിടെ എന്താ വേണ്ടത്?"

കൂട്ടുകാരന്‍: "ഒരു ചായ"

ഞാന്‍: "എനിക്കും ഒരു ചായ. ഗ്ലാസ്സ് നന്നായി കഴുകിട്ട് എടുക്കണേ ..."

അല്പം കഴിഞ്ഞ് ആള്‍ ചായയുമായി എത്തി. രണ്ടുപേരെയും മാറി മാറി നോക്കിയിട്ട് ഒരു ഗ്ലാസ്സില്‍ചായ നീട്ടികൊണ്ട് ചോദിച്ചു :

"ആരാണ് കഴുകിയ ഗ്ലാസ്സില്‍ ചായ ചോദിച്ചത്?"

ഭവ്യതയോടെ ഞാന്‍ ഗ്ലാസ് വാങ്ങി, ചായ കുടിച്ചു തുടങ്ങി. കൂട്ടുകാരന്‍ എന്നെയും അവന്റെ ഗ്ലാസ്സിലെ ചായയേയും മാറി മാറി നോക്കി ഇരിക്കുന്നുണ്ടായിരുന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ