2013 നവംബർ 20, ബുധനാഴ്‌ച

നുറുങ്ങുകള്‍-1

പണ്ട് ടീച്ചര്‍ ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നു....
"ഇന്ത്യക്കാരെ ഒന്നാക്കിയത് വെള്ളക്കാരുടെ ഭരണം ആയിരുന്നു...."

ഞാന്‍ പറഞ്ഞു "ടീച്ചറെ, വെള്ളക്കാര്‍ ഇന്ത്യാക്കാരെ ഒന്ന് ആക്കിയതല്ലേ?"

ടീച്ചര്‍ക്ക് കാര്യം പുടി കിട്ടിയില്ല. പക്ഷെ ക്ലാസ്സ് ആകെ ചിരിച്ചു മറിഞ്ഞു....

ബോംബെയില്‍ എത്തിയ ആദ്യനാളുകളില്‍ പരിചയപ്പെട്ട ഒരു അയക്കാരി പെണ്‍കുട്ടി
------------------------------------------------
"ആപ് കൈസാ ഹേ?" (എന്ത് പറയുന്നു?)

ഞാന്‍ ആലോചിച്ചു നോക്കിയിട്ട് 'ഒന്നുമില്ല' എന്നെങ്ങനെ പറയും? അവസാനം പറഞ്ഞു
"ഏക്‌ നഹിം"

അവളുടെ തുറിച്ചു നോട്ടം എന്തിനെന്ന് കുറെ നാളുകള്‍ കഴിഞ്ഞാണ് മനസ്സിലായത്‌....
------------------------------------------------
തിരുവനന്തപുരത്തു നിന്നും തൃശ്ശൂരിലെ ഭാര്യവീട്ടില്‍ പോകാനായി റെയില്‍വേ സ്റേഷനില്‍ എത്തിയപ്പോള്‍ താമസിച്ചു. പോകേണ്ട വണ്ടി പ്ലാട്ഫോമില്‍ എന്നെയും കാത്തു കിതച്ചു കൊണ്ട് കിടക്കുന്നു.

പടവുകള്‍ ഓടി ഇറങ്ങുമ്പോള്‍ എതിരെ വന്ന ഒരു ചേച്ചിയുടെ കയ്യിലെ ട്രോളിബാഗും തട്ടിമറിച്ചു. ബാഗെടുത്തു കയ്യില്‍ കൊടുക്കുമ്പോള്‍ പതിവ് ത്രോംത്രോം (തിരുവനന്തപുരം) സ്റ്റൈലില്‍ ക്ഷമ ചോദിച്ചു....

"ചേച്ചി എന്റൂട പൊറുക്കണം"
ഒരു മിന്നലും തുടര്‍ന്ന് ഒരടിയും.... ഹൂ.... ഓടിപ്പോയി ട്രെയിനില്‍ കയറി ഇരുന്നു വീണ്ടും ചിന്തിച്ചു.
ഒരു ബാഗ് തട്ടിയിട്ടത് അത്ര കുറ്റമാണോ?
------------------------------------------------
ഭര്‍ത്താവ്‌: എന്താടീ... ഞാന്‍ വെറും കഴുതയാനെന്നാണോ നിന്റെ വിചാരം?
ഭാര്യ: അയ്യോ എന്റെ പോന്നു ചേട്ടാ... അങ്ങനൊന്നും പറയല്ലേ... ചേട്ടനെ മറ്റൊരു തരത്തില്‍ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ