2013 നവംബർ 20, ബുധനാഴ്‌ച

ഭക്തി


എന്റെ ഒരു കൂട്ടുകാരനെ കാണാന്‍ ഞാന്‍ അവന്റെ നാട്ടില്‍ പോയി. അടുത്തു കണ്ട ഭംഗിയുള്ള ഒരു ചെറിയ ക്ഷേത്രം കണ്ടപ്പോള്‍ എന്നിലെ ഭക്തന്‍ തല ഉയര്‍ത്തി ചുറ്റുപാടും നോക്കി.

"നമുക്ക്‌ അമ്പലത്തില്‍ ഒന്ന് പോയിട്ട് വന്നാലോ?"
"ഉം... ആവാം..."
അവനെയും കൂട്ടി ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി.

ഞാന്‍ അടഞ്ഞു കിടക്കുന്ന ശ്രീകോവിലിനു നേരെ നോക്കി കൈകള്‍ കൂപ്പി.... കണ്ണ് അടച്ചു.... അല്പം ശബ്ദത്തില്‍ പ്രാര്‍ത്ഥിച്ചു....

"അമ്മേ... മഹാമായേ.. ദേവീ.. ശക്തി സ്വരൂപിണി.... കാത്ത് രക്ഷിക്കണേ..!!"

പ്രാര്‍ത്ഥിച്ചു കണ്ണ് തുറന്നു ശ്രീ കോവിലിന്റെ വശത്തു നോക്കുമ്പോള്‍ ഒരു ബോര്‍ഡ്‌....

"ശ്രീ അയ്യപ്പന്‍"

ചുറ്റും നിന്ന ഭക്തജനങ്ങള്‍ ഞങ്ങള്‍ ഇരുവരെയും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു..... അവന്‍ ദയനീയമായി എന്നെയും....

ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെ അക്കുവാവ ഒരു സംശയം ചോദിച്ചതെ ഉള്ളൂ...

"അച്ഛാ എന്താ ഈ AWKWARD MOMENT എന്ന് വച്ചാല്‍?"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ