ഞങ്ങടെ നാട്ടില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ശിവക്ഷേത്രം ഉണ്ട്. വലിയ വാതില്‍ മാടവും പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ആലും ഒക്കെ കൂടി ചില സമയങ്ങളില്‍ ഒരു വല്ലാത്ത ഭീതിതമായ അന്തരീക്ഷമാണ് ചുറ്റും.
പണ്ട് വൈകുന്നേരങ്ങളില്‍ ആ അമ്പല മുറ്റത്ത് ഞങ്ങള്‍ കളിക്കുമായിരുന്നു. പക്ഷെ ഉച്ച നേരത്തൊന്നും ആ വഴിക്ക് തനിയെ പോകാന്‍ തന്നെ പേടിയായിരുന്നു. അമ്മൂമ്മയൊക്കെ പറഞ്ഞു പേടിപ്പിക്കും, ശിവക്ഷേത്രത്തില്‍ ഉച്ചയ്ക്കൊന്നും പോകരുത്, ഭൂത ഗണങ്ങള്‍ പുറത്തു ഇറങ്ങുന്ന നേരമാണ്, ശിവന്‍ ഉഗ്ര കോപിയാണ് എന്നൊക്കെ പറഞ്ഞ്. അതോണ്ട് കളിക്കാന്‍ വേണ്ടി വൈകുന്നെരമാകാന്‍ കാത്തിരിക്കും.
ങ്ഹാ.... അതൊരു കാലം....
ഇപ്പൊഴത്തെ പിള്ളേര്‍ക്ക് അങ്ങനെ പേടിയൊന്നും ഇല്ല. നട്ടുച്ചക്കും നട്ട പാതിരാക്കും പോകും. വീട്ടീന്ന് ഈ വക പേടിപ്പിക്കലും ഇല്ല. ശിവനും ഭൂത ഗണങ്ങളും ഒക്കെ അവര്ക്ക് ഫ്രണ്ട്സാ.
ഈ സീരിയല്‍ വന്നോണ്ടുള്ള ഒരു ഗുണം എന്ന് പറയുന്നത് ഇതൊക്കെയാ.....
ഇത്രയും പാവമായ പരമശിവനെ ഞാനും ബെര്‍തേ തെറ്റിധരിച്ചു.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ