2013 നവംബർ 20, ബുധനാഴ്‌ച

അതങ്ങനെ ആരംഭിച്ചു


വൈകീട്ട് ജോലികഴിഞ്ഞു എത്തിയ ഞാന്‍ ഭാര്യയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ടിവി ഓണാക്കി അതിന്റെ മുന്നില്‍ പോയിരുന്നു.. ടിവിയില്‍ നിന്നും തല തിരിക്കാതെ വിളിച്ചു പറഞ്ഞു..


"വേഗം, അത് ആരംഭിക്കുന്നതിനു മുന്‍പ് എനിക്കൊരു ഗ്ലാസ്സ് വെള്ളം കൊണ്ട് വന്നു തരൂ....."

ആള്‍ അല്പം ആശയകുഴപ്പത്തില്‍ ആയെങ്കിലും പെട്ടെന്ന് തന്നെ വെള്ളം കൊണ്ട് വന്നു തന്നു. വെള്ളം കുടിച്ചു കഴിഞ്ഞതും ഞാന്‍ വീണ്ടും വിളിച്ചു പറഞ്ഞു,

"വേഗം, അത് ആരംഭിക്കുന്നതിനു മുന്‍പ് എനിക്കൊരു ചായ കൊണ്ട് വന്നു തരൂ....."

ഇത്തവണ ദേഷ്യം വന്നെങ്കിലും ചായയും കൊണ്ട് വന്നു തന്നു. ചായ കുടിച്ചു കഴിയുന്നതിനും മുന്‍പ് ഞാന്‍ വീണ്ടും വിളിച്ചു പറഞ്ഞു,

"വേഗം...അത് ആരംഭിക്കുന്നതിനു മുന്‍പ് എനിക്ക് കുറച്ചു സ്നാക്ക്സ്‌ കൊണ്ട് വന്നു തരൂ.."

അവള്‍ക്ക് ഇത് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു.. ദേഷ്യത്തോടെ കയ്യിലിരുന്ന പാത്രം വലിച്ചെറിഞ്ഞു എന്റെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടി അലറി....

"ഞാന്‍ ഒരുത്തി ഇവിടെ ഉണ്ടോന്നു പോലും നോക്കാതെ വന്നു കയറിയ പാടെ ടിവിയും വച്ച്, ഓരോന്ന് ഓര്‍ഡര്‍ ചെയ്യുകയാണ്.. ഞാന്‍ ഇവിടെ അടിച്ചുവാരി, തുടച്ചു, ഭക്ഷണവും വച്ച് കഷ്ടപെടുന്നത് ആരെങ്കിലും കാണുന്നുണ്ടോ..?"

കടുത്ത നിരാശയോടെ തലയില്‍ കൈവച്ചു ഞാന്‍ പറഞ്ഞു,

"ശ്ശോ.. ദേ അത് വീണ്ടും ആരംഭിച്ചു"

1 അഭിപ്രായം: