2013 നവംബർ 20, ബുധനാഴ്‌ച

അച്ഛനൊരു ബാല്യം ഉണ്ടായിരുന്നു....

അക്കുവാവേ....അച്ഛനൊരു ബാല്യം ഉണ്ടായിരുന്നു....

ട്രൌസറിന്റെ മുന്നില്‍ ബട്ടനില്ലാത്ത, പിന്നില്‍ ദ്വാരങ്ങളുള്ള....
ചെളി വെള്ളത്തില്‍ കീടാണുക്കള്‍ ഇല്ലാത്ത....
വേഗം വളരാന്‍ അമ്മ പൊടി കലക്കി തരാത്ത...
തല്ലും, വഴക്കും പീഡടനമാവാത്ത.....
മുതിര്‍ന്നവരെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കുന്ന....
മുതിര്‍ന്നവര്‍ക്ക് കസേര ഒഴിഞ്ഞു നല്‍കുന്ന....
കാല്‍സ്യം കാര്‍ബൈഡ്‌ പഴുപ്പിച്ച മാങ്ങ തിന്നാത്ത....
ഗോതമ്പ് പൊടിക്കാനായി മില്ലില്‍ പോയ.....
ഇലയില്‍ പൊതിഞ്ഞു ചോറും ചമ്മന്തിയും സ്കൂളില്‍ കൊണ്ട് പോയ....
കുത്തിവെയ്പ്പ് ഭയന്ന് നിലവിളിച്ച.....
ഓണത്തിനും വിഷുവിനും മാത്രം കോടി ഉടുപ്പിട്ട......
ഗ്യാസ് മുട്ടായിയും നാരങ്ങാ മുട്ടായിയും നുണഞ്ഞ.....
പോക്കറ്റില്‍ കണ്ണി മാങ്ങാ പെറുക്കി നിറച്ച.....

അച്ഛനൊരു ബാല്യം ഉണ്ടായിരുന്നു....

1 അഭിപ്രായം: