അന്നൊരു ഞായറാഴ്ച രാവിലെ.
വിവാഹ നാളുകളില്‍ സാധാരണ സ്ത്രീകളെപ്പോലെ എന്റെ ഭാര്യയും ഭക്ഷണം പാചകം ചെയ്യുന്ന കാര്യത്തില്‍ അല്പം പിന്നിലായിരുന്നു. വിശന്നു വലഞ്ഞു കയറി വന്ന എന്നോട് ഭാര്യ:
"ഞാനിന്നു രണ്ടു രണ്ടു തരം ഭക്ഷണം ഉണ്ടാക്കുന്നത് വനിതയില്‍ വായിച്ചു പഠിച്ചു."
ഞാന്‍: "എന്തൊക്കെയാണ് ആ സംഭവങ്ങള്‍?"
ഭാര്യ: "ചപ്പാത്തിയും കുറുമയും, പൂരിയും ഉരുളക്കിഴങ്ങും"
ഞാന്‍: "ഈ മേശപ്പുറത്ത് വിളമ്പി വച്ചിരിക്കുന്നത് ഇതില്‍ ഏതായിട്ടു വരും?"
ഭാര്യയുടെ മുഖത്ത് കാര്‍മേഘം ഉരുണ്ടു കൂടിയത് പാവം ഞാന്‍ കണ്ടില്ല....
ഏതായാലും പിറ്റേന്ന് എനിക്ക് തിങ്കളാഴ്ച വ്രതം ആയിരുന്നു. കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.
സത്യന്‍ അന്തിക്കാടിന്റെ സിനിമയിലെ ഒരു വാചകം ഓര്‍മ്മ വന്നു. "വിജയകരമായ ദാമ്പത്യ ജീവിതത്തിന് ക്ഷമാശീലം വളരെ വളരെ ആവശ്യമാണ്"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ