കോട്ടയം നാട്ടകത്തെ നാട്ടുകാര്‍ക്ക് പുതുതായി വന്ന തിരുവനന്തപുരംകാരനായ ന്യൂജെനറേഷന്‍ അച്ഛനെ അത്ര പിടിച്ചില്ല.
"അച്ചോ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ"
എന്ന് ആരേലും പറഞ്ഞാല്‍ ഉടനെ അച്ഛന്‍ പറയും,
"എപ്പ സ്തുതിയായിന്ന് കേട്ടാ മതി"
പുതുതലമുറ അതിനെ രസകരമായി എടുത്തെങ്കിലും പഴമക്കാര്‍ക്ക് അതത്ര പിടിച്ചില്ല. അവര്‍ ബിഷപ്പിനോട് പരാതിയുമായി എത്തി. സംഭവവശാല്‍ അദ്ദേഹവും തിരുവനന്തപുരംകാരന്‍ ആയിരുന്നു.
"എന്താ പ്രശ്നം?"
"തിരുമേനീ, പുതിയതായി വന്ന ആ അച്ഛന്‍ ശേരിയാവില്ല. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറഞ്ഞാല്‍ എപ്പ സ്തുതിയായി എന്ന് കേട്ടാ മതി എന്നാണ് മറുപടി പറയുന്നത്. ഞങ്ങള്‍ ഇടവകക്കാര്‍ക്ക് ഇത് അംഗീകരിക്കാന്‍ പറ്റില്ല. അത് കൊണ്ട് ആ അച്ഛനെ അവിടുന്ന് മാറ്റണം"
"എപ്പ മാറ്റീന്ന് കേട്ടാ മതി"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ