ഒരു വൈകുന്നേരം. ഞാന്‍ കൊല്ലം വാടി കടപ്പുറത്തുകൂടി കടലയും കൊറിച്ച് നടക്കുകയായിരുന്നു. ഇടയ്ക്ക് അടുത്തുകണ്ട ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്നു. മറുവശത്തുള്ള സിമന്റ് ബെഞ്ചില്‍ അതാ മറ്റൊരാള്‍ ആടിയാടി വന്ന് ഇരിക്കുന്നു. നല്ല "സ്പിരിച്വല്‍" മൂടിലാണോ ആവോ? ആ ബെഞ്ചിന്റെ വശത്തായി ഒരു മനുഷ്യന്റെ പ്രതിമ ഉണ്ട്. പക്ഷെ പാവത്തിന് കണ്ണ് നേരെ പിടിക്കുന്നില്ല. കാര്യം മനസ്സിലാക്കാതെ പ്രതിമയുമായി സംഭാഷണം തുടങ്ങി.....
"ആശാനേ, തിരുവനന്തപുരത്ത്കാര്‍ക്ക് വേണ്ടി ഹൈക്കോടതി സ്വന്തമായി ഒരു ബെഞ്ച് പണിയാന്‍ പോണൂ എന്ന് കേള്‍ക്കുന്നു. എങ്കില്‍ പിന്നെ ഒരെണ്ണം പാവം കൊല്ലത്ത്‌കാര്‍ക്കും വേണ്ടിയും പണിയരുതോ......?
ഇതിപ്പോ ഒരു ബെഞ്ച് പണിയാന്‍ പോയാല്‍ പതിനൊന്നു മണി ആവുമ്പോഴേക്കും ജോലി തീര്‍ത്ത് ആശാരി ഫുള്‍ കൂലിയും വാങ്ങി പോകും... ഒരെണ്ണം കൂടി പണിയാന്‍ വേണ്ട മരം എന്തായാലും ചായ്പ്പില്‍ ഉണ്ടല്ലോ? കൊല്ലത്ത് തന്നെ ഉള്ള ബഞ്ചില്‍ ഇരുന്നാല്‍ നമുക്ക് എഴുന്നേറ്റ് പോകാന്‍ എളുപ്പമാ.... അത് കൊണ്ടാ, ആശാന്‍ ഒന്നും വിചാരിക്കരുത്..."
ഞാന്‍ കരുതി... സംഭവം ശെരിയാണല്ലോ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ