ഞങ്ങളുടെ അറബി മുതലാളി മകനെ അക്കൌണ്ട്സ് വിഭാഗം തലവനായി അവരോധിച്ചു. അക്കൌണ്ട്സ് സംബന്ധമായി യൂറോപ്പില്‍ പഠിച്ച ശേഷം ഉള്ള വരവാണ്. ആദ്യ ആഴ്ചകളില്‍ തന്നെ ഞാന്‍ അവനുമായി അത്ര രസത്തില്‍ ആയിരുന്നില്ല.
ആദ്യമേ തന്നെ ജോലി സംബന്ധമായ യാത്രകള്‍ക്ക് കമ്പനി തന്നിരുന്ന ക്രെഡിറ്റ് കാര്‍ഡ് നിര്‍ത്തലാക്കി. പകരം പണം അഡ്വാന്‍സ് ആയി തരും. ഇതിനെ യാത്ര പോകുന്ന രാജ്യത്തെ കറന്‍സി ആക്കി പോകുന്നയാള്‍ മാറ്റണം. യാത്രാ ചെലവെല്ലാം കഴിഞ്ഞ് ബാക്കി വരുന്നതിനെ തിരിയെ റിയാല്‍ ആക്കി ബില്ലിനോടൊപ്പം കൊടുക്കണം. കൂടുതല്‍ ദിവസങ്ങളിലെ യാത്രകള്‍ക്ക് ഇത് വലിയ നഷ്ടം ഉണ്ടാക്കുമായിരുന്നു. തുടര്‍ച്ചയായി യാത്രകള്‍ ഉണ്ടായിരുന്ന എന്നേ ആണ് ഇത് അധികം ബാധിക്കുന്നത്.
ആവലാതി പറയാന്‍ ആയി ഞാന്‍ ക്യാബിനില്‍ എത്തി. അവിടെ മലയാളി ആയ കാഷ്യര്‍ രാമചന്ദ്രന്‍ ഇരിപ്പുണ്ടായിരുന്നു. കൊച്ചുമുതലാളി ഫോണില്‍ ആരോടോ സംസാരിയ്ക്കുന്നു. എന്റെ മുഖം വായിച്ച പോലെ പതിഞ്ഞ ശബ്ദത്തില്‍ രാമചന്ദ്രന്‍ ചോദിച്ചു,
"എന്താ കാര്യം?"
"എന്ത് പറയാനാ? പട്ടി പുല്ലു തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റിക്കുകയും ഇല്ല."
ഫോണ്‍ താഴെ വച്ച കൊച്ചുമുതലാളി രാമചന്ദ്രനോട് ചൂടായി ചോദിച്ചു,
"what are you talking?"
രാമചന്ദ്രന്‍: "He says, Dog will not eat grass"
കൊച്ചുമുതലാളി: " I know that".
രാമചന്ദ്രന്‍: "Also it will not allow cow to eat"
കൊച്ചുമുതലാളി: "But WHY?"
രാമചന്ദ്രന്‍ ദയനീയമായി എന്നെ നോക്കി. അത് കണ്ട കൊച്ചു മുതലാളിയും.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ