തിരോന്തോരത്തെ ഒരു സദ്യ...
വിശപ്പിന്റെ പരമകാഷ്ടയില്‍ ആയിരുന്നു തുടക്കം. ആദ്യം ചോറും പരിപ്പും നെയ്യും പപ്പടവും കൂട്ടി ഒരു പിടി പിടിച്ചു. അതാ വരുന്നു സാമ്പാറ്. സ്റ്റീലിന്റെ ബക്കറ്റില്‍ അവനങ്ങനെ മദിച്ചുമറിയുകയാണ്. ഇലയിലെ ചോറ് കൂമ്പാനയില്‍ ഒരു ഗര്‍ത്തം ഉണ്ടാക്കി അവന് സ്വാഗതം അരുളി.
സാമ്പാര്‍ ഒഴിക്കുന്ന പയ്യന്‍സിനെ ഒന്ന് ആവേശം കൊള്ളിച്ചു.
"പോരട്ടെ.... നീം പോന്നോട്ടെ".
അവനും ആവേശം ഒട്ടും കുറച്ചില്ല. ഗര്‍ത്തം നിറഞ്ഞു തുളുമ്പി ഇളം ചൂടില്‍ സാമ്പാര്‍. നല്ല സുഖമുള്ള മണം മൂക്കില്‍ തുളഞ്ഞു കയറി. അതാ കൂട്ടത്തില്‍ ഒരു സുന്ദരന്‍ മുളക്. അവനെ പ്രത്യേകമായി മാറ്റി വച്ചു. കടുക് വറുത്തിടാന്‍ ഒഴിച്ച എണ്ണയൊക്കെ കുടിച്ച്, വയറു നിറച്ച്, അവനങ്ങനെ രസിച്ച് കിടക്കുകയായിരുന്നു. നടുവയറു നോക്കി അവനെ ഒരു ഞെക്ക് കൊടുത്തു.
"ഫാ.... കഴു_____മോനെ...." (കീ..... എന്ന ന്യൂ ജനറേഷന്‍ ശബ്ദം)
രണ്ടിലക്ക് അപ്പുറം ഇരിക്കുന്ന കൃഷ്ണേട്ടന്‍ അസഭ്യവര്‍ഷത്തിന്റെ മേമ്പൊടിയോടെ കണ്ണ് തിരുമ്മുന്നു. ആ കണ്ണിലേയ്ക്കു ഇത്ര കൃത്യമായി എങ്ങനെ കൊള്ളിച്ചു? എനിക്ക് എന്റെ ഉന്നത്തില്‍ അഭിമാനം തോന്നി. അത് പുറത്തുകാട്ടാതെ തൊണ്ടിസാധനം ആയ മുളക് പെട്ടെന്ന് വായിലിട്ട് വിഴുങ്ങി.
അങ്ങനെ തെളിവില്ലാത്ത മറ്റൊരു കേസിന്റെ അദ്ധ്യായം അവിടെ അടഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ