ആരേലും എന്തേലും ചോദിച്ചാല്‍ "അറിയില്ല" എന്ന് പറയുമ്പോള്‍ ഞാന്‍ ഇരു കൈകളും മലര്‍ത്തി കാണിക്കുകയും ഇരു തോളുകളും ഉയര്‍ത്താറും ഉണ്ട്. അത് പണ്ടേ ഒരു ശീലമാണ്.
ഒരിക്കല്‍ വഴിയരികിലെ കച്ചവടക്കാരനില്‍ നിന്നും രണ്ട് തണ്ണിമത്തനും വാങ്ങി ഇരു കൈകളിലും പിടിച്ചുകൊണ്ട് വരികയായിരുന്നു. എതിരേ ഒരു സ്ത്രീ വന്ന് ചോദിച്ചു.
"ഇവിടെ ATM എവിടെ ഉണ്ട്?"
ഞാന്‍ അവരോട് പറഞ്ഞു,
"ഇതൊന്ന് പിടിക്കൂ...." എന്നിട്ട് അവരുടെ ഓരോ കൈകളിലും ഓരോ തണ്ണിമത്തന്‍ വീതം കൊടുത്തു. എന്നിട്ട് ഇരു കൈകളും മലര്‍ത്തി കാണിക്കുകയും ഇരു തോളുകളും ഉയര്‍ത്തി,
"അറിയില്ല"
എന്ന് പറയുകയും ചെയ്തു. ആ ദുഷ്ട രണ്ട് തണ്ണിമത്തനും താഴെയിട്ട് പൊട്ടിച്ചു. എന്നിട്ട് ദേഷ്യത്തില്‍ ചാടിക്കുലുക്കി പോവുകയും ചെയ്തു....
ഛെ.... ഇവരെന്താ ഇങ്ങനെ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ