മരുതറ വാര്യത്തെ മൂന്നാമത്തെ സന്താനമായ കുഞ്ഞന്‍ അലറി വിളിച്ചു കൊണ്ട് വാര്യമാകെ വിറപ്പിക്കുകയാണ്. തൊടിയില്‍ കളിക്കുകയായിരുന്ന ഞങ്ങള്‍ ഉടനെ അവിടെ പറന്നെത്തി. ഞങ്ങളുടെ കൂട്ടത്തില്‍ കുഞ്ഞന്റെ രണ്ട് ചേട്ടന്മാരും ഉണ്ട്.
കുഞ്ഞന് നാല് വയസ്സ് ആവാറായി. ആളിന്റെ ആഹാര കാര്യത്തില്‍ ഒരു പ്രശ്നം. കൂട്ടാനുകള്‍ ഏതുമാവട്ടെ, അവന് അതില്‍ ക്യാരറ്റിന്റെ കഷണങ്ങള്‍ പാടില്ലത്രേ. തോരനും തീയലും അവിയലും മെഴുക്കുപുരട്ടിയും ഒക്കെ അവന് ഇഷ്ടമാണ്. സാമ്പാറില്‍ ക്യാരറ്റ് കണ്ടതാണ് ഇന്നത്തെ പ്രശ്നം. അവന്റെ അമ്മ ചോറില്‍ ക്യാരറ്റ് കുഴച്ച സാമ്പാര്‍ ഒഴിച്ചു കൊടുത്തു. അവന്‍ ചോറ് തട്ടി മറിച്ചു. തദ്വാരാ ഉണ്ടായ മിന്നലും ഇടിയും കഴിഞ്ഞതിന്റെ ഫലമാണ് ആ അലറിപ്പൊളിക്കല്‍. മകനെ തല്ലിയ അമ്മ നിറ കണ്ണുകളുമായി ഞങ്ങളെ നോക്കി ഇരുന്നു. കുഞ്ഞന്‍ തറയില്‍ ഇരുന്ന് ഏങ്ങിക്കരയുന്നു.
"എടാ സുജീ.... നീയെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്ക്. ക്യാരറ്റും നമ്മള്‍ ആഹാരമായി കഴിക്കേണ്ടതാണ് എന്ന്".
ഞങ്ങള്‍ തന്ത്രപരമായി കുഞ്ഞനെ വെളിയില്‍ കൊണ്ട് പോയി. അവന്റെ അമ്മ കാണാതെ അവരുടെ മൂവാണ്ടന്‍ മാവില്‍ നിന്ന് എറിഞ്ഞിട്ട മാങ്ങ കല്ലില്‍ ഇടിച്ചു പൊട്ടിച്ച് കല്ലുപ്പും കൂട്ടി ഒരു കഷണം ഞാനവന് കൊടുത്തു. കണ്ണീര്‍ തുടച്ച് അവന്‍ അത് തിന്നാന്‍ തുടങ്ങി. മറ്റുള്ളവര്‍ കളിയില്‍ മുഴുകിയപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,
"നിനക്ക് ക്യാരറ്റ് ഇഷ്ടമല്ലേ?"
"അല്ല. അത് മുയലുകള്‍ തിന്നുന്നതാണ്. നമ്മള്‍ തിന്നാല്‍ ചെവി മുയലിനെ പോലെ നീളം വയ്ക്കും എന്ന് എന്റെ നിലത്തെഴുത്ത് സ്കൂളിലെ കൂട്ടുകാരന്‍ പറഞ്ഞു"
"നിനക്ക് ക്യാരറ്റ് ഇഷ്ടമല്ലേ?"
"അല്ല. അത് മുയലുകള്‍ തിന്നുന്നതാണ്. നമ്മള്‍ തിന്നാല്‍ ചെവി മുയലിനെ പോലെ നീളം വയ്ക്കും എന്ന് എന്റെ നിലത്തെഴുത്ത് സ്കൂളിലെ കൂട്ടുകാരന്‍ പറഞ്ഞു"
അപ്പ അതാണ് കാര്യം.... ഞാനൊന്ന് ആലോചിച്ചു.
"കുഞ്ഞാ, എന്റെ മുഖത്ത് നോക്കൂ. എന്റെ ചെവി നീണ്ടിട്ടുണ്ടോ?"
"ഇല്ല ചേട്ടാ"
"ഞാന്‍ ക്യാരറ്റ് ധാരാളം കഴിക്കും. മുയലുകള്‍ കഴിച്ചാലേ ചെവി നീളം വയ്ക്കൂ. നമ്മള്‍ മനുഷ്യര്‍ കഴിച്ചാല്‍ നീളം വയ്ക്കില്ല".
"ആണോ?"
"പിന്നല്ലാതെ. മാത്രമല്ല, ക്യാരറ്റ് കണ്ണിന് നല്ലതാണ്. നീ ഏതെങ്കിലും മുയലുകള്‍ കണ്ണാടി വയ്ക്കുന്നത് കണ്ടിട്ടുണ്ടോ?"
"ഇല്ല...."
"കാരണം ഇതാണ്. അത് കൊണ്ട് നീയും ക്യാരറ്റ് കഴിക്കണം. അല്ലെങ്കില്‍ കണ്ണാടിയും വച്ച് നടക്കേണ്ടി വരും. അപ്പൊ കളിയ്ക്കാന്‍ ഒക്കെ പാടാവും"

സംഭവം ഏറ്റു. അന്നത്തോടെ കുഞ്ഞന്‍ സന്തോഷത്തോടെ ക്യാരറ്റ് കടിച്ചു തിന്നുന്നത് അവന്റെ ചേട്ടന്മാരും അമ്മയും അത്ഭുതത്തോടെ നോക്കിക്കണ്ടു.
വളരെ കാലങ്ങള്‍ക്ക് ശേഷം ഈ അടുത്ത കാലത്ത് കുഞ്ഞനെ കണ്ടു. പിരിയാന്‍ നേരം എനിക്കൊരു സംശയം,
"ക്യാരറ്റ് തിന്ന് തിന്ന് അവന്റെ ചെവി അല്പം വലുതായോ?"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ