2014 മാർച്ച് 5, ബുധനാഴ്‌ച

ഞാനും നീലാംസ്ട്രോങ്ങും


മൂന്നാം ക്ലാസിലെ ഒരു ദിവസം.


ടീച്ചർ: "ചന്ദ്രനിൽ ആദ്യം കാലുകുത്തിയത് ആരാണ്?"

ഞാൻ: "നീലാംസ്ട്രോങ്ങ്‌"

ടീച്ചർ: "രണ്ടാമത് കാലു കുത്തിയതോ?"

ഞാന്‍: "രണ്ടാമത്തെ കാലും അങ്ങേര് തന്നെയാകും കുത്തിയത്. ആള്‍ മുടന്തനോ, ഒറ്റക്കാലനോ ആണെന്ന് എങ്ങും വായിച്ച ഓർമ്മയില്ല ടീച്ചര്‍"

ടീച്ചറുടെ ക്രൂരമായ നോട്ടത്തില്‍ ഞാന്‍ ഉരുകി.

നിങ്ങള്‍ പറയൂ.... ഞാന്‍ പറഞ്ഞത് തെറ്റാണോ? ങേ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ