വെള്ളിയാഴ്ചകള്‍.... ഗള്‍ഫിലെ പ്രവാസികള്‍ കാത്തിരിക്കുന്ന ദിവസം. വ്യാഴം വൈകുന്നേരം കറക്കം കഴിഞ്ഞ് താമസിച്ച് ഉറങ്ങി പിറ്റേന്ന് രാവിലെ താമസിച്ച് എഴുന്നേല്‍ക്കുന്ന ദിവസം. എനിക്കും പ്രിയപ്പെട്ടത് തന്നെ ആയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഭാര്യയും ഇതൊക്കെ പഠിച്ചു. ജീവിതം തടസ്സങ്ങള്‍ ഇല്ലാതെ അങ്ങനെ ഒഴുകി......
കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ ഭാര്യയും അയല്‍പക്കത്തെ വേറെ മൂന്ന് വീട്ടമ്മമാരും വീടിനു മുന്നിലെ നടപ്പാതയില്‍ "പ്രഭാതസവാരി" തുടങ്ങി. സംഭവം കൊള്ളാം എന്ന് എനിക്കും തോന്നിയിരുന്നു.
ഡിസംബറിലെ ഒരു പതിവ് വെള്ളിയാഴ്ച. നല്ല തണുപ്പ്. പുതച്ചു മൂ ടി കിടക്കാന്‍ നല്ല രസം. അതാ ഭാര്യ എഴുന്നേറ്റ് പോകുന്നു. ഫ്ലാറ്റിന് താഴെ പപതിവ് പോലെ നടക്കാന്‍ പോകാനുള്ള തയ്യാറെടുപ്പില്‍. രണ്ടു ദിവസമായി ആളിന് നല്ല സുഖമില്ല.
"വയ്യാതെ എവിടെ പോകുന്നു?"
"താഴെ, നടക്കാന്‍...."
"ഇന്നലെ മരുന്ന് വാങ്ങിയതല്ലേ ഉള്ളൂ? അസുഖം കുറഞ്ഞിട്ട് പോയാ പോരെ?"
"നടത്തം മുടക്കിയാല്‍ ശെരിയാവില്ല. ഞാന്‍ പോയിട്ട് വരാം"
ഞാന്‍ വീണ്ടും ചുരുണ്ടുകൂടി കിടന്നു. കുറെ കഴിഞ്ഞപ്പോള്‍,
"യമഹാ... യമഹാ...." എന്ന നിര്‍ത്താതെയുള്ള ചുമ കേട്ട ഞാന്‍ ഉണര്‍ന്നു. ദേ, ആള് തിരിയെ വന്നു. നന്നായി ചുമയ്ക്കുന്നുണ്ട്.
"ഞാന്‍ പറഞ്ഞതല്ലേ പോവണ്ടാന്ന്‍. ഇപ്പോഴോ?"
എനിക്ക് ദേഷ്യം വന്നു.
"എനിക്കും ആയിട്ടല്ല. പക്ഷെ ഞാന്‍ അവരോടൊപ്പം നടക്കാന്‍ പോയില്ലേല്‍ അവരുടെ ഇന്നത്തെ വിഷയം ഞാന്‍ ആയിരിക്കും. അങ്ങനിപ്പം സുഖിക്കണ്ടാ"
"ങേ? സത്യമായിരിക്കും"
ഞാന്‍ പിന്നെ ഒന്നും ചോദിച്ചില്ല. വീണ്ടും ചുരുണ്ടുകൂടി കിടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ